September 27, 2021

CSC VANIMEL

DIGITAL SEVA VANIMAL

AIIMS നഴ്സിംഗ് ഓഫീസർ 4000 ഒഴിവുകൾ

🔊 *DIGITAL SEVA C* l *S* l *C*
●▬▬▬▬▬▬▬▬▬▬▬▬▬●
*CSC Vanimal*

📣 *| AIIMS നഴ്സിംഗ് ഓഫീസർ 4000 ഒഴിവുകൾ |*

നഴ്സുമാരെ സംബന്ധിച്ച് ഏറ്റവും മികച്ച ഒരവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശമ്പളമുള്ള സർക്കാർജോലിക്ക് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ള ഈ വിജ്ഞാപനം. നിങ്ങളുടെ ജീവിതകാലത്ത് ഇങ്ങനെ ഒരവസരം ഇനി കിട്ടിയെന്ന് വരില്ല…

▶️ AIIMS പരീക്ഷ എഴുതാനുദ്ദേശിക്കുന്നവർ മാത്രം വായിക്കുക. കൂട്ടുകാർക്കായി share ചെയ്യുക.

▶️ 70000 രൂപയോളം ശമ്പളമുള്ള സ്വപ്നതുല്യമായ ഒരു കേന്ദ്രസർക്കാർ ജോലിയാണ് AIIMS നഴ്സിംഗ് ഓഫീസർ എന്നത്. കുടിശ്ശികയുള്ള DA 3 ഗഡുക്കൾ കൂടി 2021 ജൂലൈ മാസത്തിൽ അനുവദിച്ചു കിട്ടുമ്പോൾ ശമ്പളം ഇനിയും വർധിക്കും.. കൂടാതെ അടുത്ത പേ റിവിഷൻ 2026 ൽ ലഭിക്കും. ചുരുക്കം പറഞ്ഞാൽ ഇന്ത്യയിൽ ഒരു നഴ്സിന് കിട്ടാവുന്നതിൽ ഏറ്റവും മികച്ച ജോലിയാണ് AIIMS നഴ്സിംഗ് ഓഫീസർ എന്നത്.

▶️ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും ഒഴിവുകളിലേക്ക് ഒന്നിച്ച് AIIMS അപേക്ഷ ക്ഷണിക്കുന്നത്.

▶️ഉയർന്ന പ്രായപരിധി 30 വയസ്സാണ്. 18/8/2020 തീയതി വച്ചാണ് വയസ്സ് കണക്കാക്കുന്നത്. OBC വിഭാഗത്തിൽ പെടുന്നവർക്ക് 3 വയസ്സും SC/ST വിഭാഗത്തിൽപെടുന്നവർക്ക് 5 വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

▶️ഭിന്നശേഷിക്കാരായവർക്ക് ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവും എക്സ് മിലിട്ടറിക്കാർക്ക് 5 വർഷത്തെ ഇളവും ലഭിക്കും.

*ഇന്ത്യയിലെ എല്ലാ പ്രധാനപട്ടണങ്ങളിലും ഓൺലൈൻ പരീക്ഷാകേന്ദ്രം ഉണ്ടാകും*.

▶️BSc നഴ്സിംഗ് അല്ലെങ്കിൽ GNM കഴിഞ്ഞവർക്ക് അപേക്ഷിക്കാം. GNM കഴിഞ്ഞവർക്ക് 50 കിടക്കകൾ ഉള്ള ഒരാശുപത്രിയിൽ 2 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധം.

▶️AIIMS ലേക്ക് ഈ വർഷം ഇനി വേറെ റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങൾ ഒന്നും ഉണ്ടാവില്ല എന്നത് ശ്രദ്ധിക്കുക. വിവിധ എയിംസുകളിലേക്കുള്ള ഒഴിവുകൾക്ക് ഒറ്റപ്പരീക്ഷ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ വർഷം മുതൽ കോമൺ എലിജിബിലിറ്റി ടെസ്റ്റ്‌ നടത്തുന്നത്. ഇതിന് NORCET എന്ന് പേരും നൽകിയിരിക്കുന്നു..

▶️പരീക്ഷ ഓൺലൈൻ വഴി ആയതിനാൽ തീയതിയിൽ യാതൊരു വ്യത്യാസവും ഉണ്ടാവില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. തീയതി നീട്ടിയേക്കാം എന്നുള്ള കണക്കുകൂട്ടലിൽ മടി പിടിക്കേണ്ട എന്നർത്ഥം..

https://cscegov.org.in/

▶️എക്സാം എഴുതാൻ ഉദ്ദേശിക്കുന്നവർ ഇനിയുള്ള മുഴുവൻ ദിവസങ്ങളും പരമാവധി സമയം ഹാർഡ് വർക്ക്‌ ചെയ്യുക. എന്നാൽ മാത്രമേ ഉയർന്ന റാങ്ക് നേടാൻ കഴിയൂ.. ഇങ്ങനെ ഒരവസരം ഇനി നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് കിട്ടില്ല എന്നതും ഓർക്കുക.

▶️പഠിക്കാനായി എല്ലാ ടെക്സ്റ്റ്‌ബുക്കുകളും ഉപയോഗിക്കാൻ ഇനി സമയമില്ല എന്നതിനാൽ നിലവാരമുള്ള നല്ല ഏതെങ്കിലും ഗൈഡുകൾ ഉപയോഗിക്കുക. ഏതെങ്കിലും നിലവാരമുള്ള അക്കാദമികൾ ഓൺലൈൻ ക്രാഷ് ബാച്ച് നടത്തുന്നുണ്ടെങ്കിൽ നിങ്ങളുടെ സാമ്പത്തികം അനുവദിക്കുമെങ്കിൽ ജോയിൻ ചെയ്യുക. അല്ലാത്തവർ ഗൈഡുകൾ ഉപയോഗിച്ച് പഠിക്കുക.

▶️അതോടൊപ്പം സോണ്ടേഴ്സ് അല്ലെങ്കിൽ മോസ്‌ബി പോലെയുള്ള നല്ല ഒരു RN ടെക്സ്റ്റ്‌ ഉപയോഗിച്ചും നന്നായി തയ്യാറെടുക്കുക.

▶️ഇനിയുള്ള 20 ദിവസം മറ്റെല്ലാം മാറ്റിവച്ച് ദിവസം 18 മണിക്കൂർ വീതമെങ്കിലും പഠിക്കാൻ ശ്രമിക്കുക. 18 മണിക്കൂർ എന്ന് കേൾക്കുമ്പോൾ ചിരി വരുന്നുണ്ടോ? ചിരിച്ചിട്ട് കാര്യമില്ല. 70000 രൂപയോളം ശമ്പളം കിട്ടുന്ന ഒരു ജോലിയാണ്. അത് നേടിയെടുക്കാൻ നന്നായി കഷ്ടപ്പെടണം.

▶️ഇനി വെറും 25 ദിവസങ്ങൾ മാത്രമേയുള്ളൂ എന്നതും മറക്കരുത്.

▶️കേരള PSC DHS സ്റ്റാഫ്‌ നഴ്‌സ്‌ പരീക്ഷയും ഈ വർഷംതന്നെ ഉണ്ടാകും. അടുത്തവർഷം പകുതിയോടെ വിവിധജില്ലകളിലെ സ്റ്റാഫ്‌ നഴ്‌സ്‌ റാങ്ക്ലിസ്റ്റുകൾ കാലാവധി തീരുകയാണ്. നിലവിലെ സാഹചര്യത്തിൽ സ്റ്റാഫ്‌ നഴ്‌സ്‌ തസ്തികയിലേക്ക് റാങ്ക്ലിസ്റ്റ് ഇല്ലാത്ത ഒരവസ്ഥ വരുന്നത് ഒരിക്കലും സർക്കാരും PSC യും ആഗ്രഹിക്കുന്നില്ല. ആയതിനാൽ കോവിഡ് സംബന്ധമായ പ്രതിസന്ധി ഒരൽപ്പം വ്യത്യാസം വന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ പരീക്ഷയും മൂല്യനിർണ്ണയവും റാങ്ക്ലിസ്റ്റ് തയ്യാറാക്കലും ഉണ്ടാകും. മറ്റെല്ലാ പരീക്ഷകളേക്കാൾ മുൻഗണന കൊടുത്ത് ആദ്യം സ്റ്റാഫ്‌ നഴ്‌സ്‌ പരീക്ഷ നടത്തിയിരിക്കും.

അതുകൊണ്ട്തന്നെ DHS PSC അപേക്ഷിച്ചിരിക്കുന്നവരും പഠിത്തത്തിൽ മടി കാണിക്കാതെ നന്നായി പഠിക്കാൻ നോക്കുക. നിലവിലെ കോവിഡ് പ്രശ്നങ്ങളും പരീക്ഷാതീയതിയിലെ അനിശ്ചിതത്വവും എല്ലാംകൂടി നിങ്ങളിലും ഒരു അലസത ഉണ്ടായിട്ടുണ്ട് എന്നത് അറിയാം. എന്നാൽ ഇനിയും അത് തുടരാതെ പൂർവ്വാധികം ഭംഗിയായി പഠിക്കുക.

▶️ഓർക്കുക.. കഠിനാധ്വാനത്തിന് പകരം മറ്റൊന്നുമില്ല. നേട്ടങ്ങൾ ഉണ്ടാവാൻ കഠിനമായി തന്നെ അധ്വാനിക്കണം. അതിലേക്ക് കുറുക്കുവഴികൾ ഒന്നുമില്ല. ഇതൊക്കെ മനസിലാക്കി പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും..

▶️നല്ല മത്സരം ഉണ്ടാകും. അതുകൊണ്ട് സാധാരണരീതിയിൽ ഉള്ള ഒരു തയ്യാറെടുപ്പ് ഒരിക്കലും മതിയാകില്ല എന്നത് വിസ്മരിക്കാതിരിക്കുക.

https://cscegov.org.in/

▶️AIIMS അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അവസാനനിമിഷത്തേക്ക് കാത്തിരിക്കാതെ ഇന്ന് തന്നെ അപേക്ഷിക്കുക. ഇന്ന് തന്നെ പഠനം തുടങ്ങുക… അവസാനനിമിഷം കേരളത്തിലെ നിലവിലെ കാലാവസ്ഥ പ്രശ്നങ്ങൾ കാരണം, കറന്റ്‌ ഇല്ലാതിരിക്കുകയോ നെറ്റ് ഇല്ലാതിരിക്കുകയോ ഒക്കെ ചെയ്താൽ അതോടെ പണി പാളും എന്നോർക്കുക..

▶️വിജ്ഞാപനത്തിനും കൂടുതൽ വിവരങ്ങൾക്കും www.aiimsexams.org എന്ന വെബ്സൈറ്റ് നോക്കുക. അപേക്ഷ അയക്കുന്നതിനായി ഇത്തരം അപേക്ഷകൾ അയക്കുന്നതിൽ മുൻപരിചയമുള്ള ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വീസ് സെന്ററുകളെ സമീപിക്കുക
കേന്ദ്രത്തിൽ പോകുക. അല്ലാത്തവർക്ക് എന്തെങ്കിലും സംശയം വന്നാൽ ബുദ്ധിമുട്ട് ആവും..

▶️കേരള PSC യിൽ നിന്ന് വ്യത്യസ്തമായി ഈ ജോലിക്ക് വേണ്ടിയുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് തഹസിൽദാർ ആണ് നൽകേണ്ടത്. എന്നാൽ അപേക്ഷ നൽകേണ്ടത് CSC കേന്ദ്രം വഴി സ്വന്തം വില്ലേജ് ഓഫീസിലാണ്. വിവാഹം കഴിഞ്ഞ വനിതകൾ ആണെങ്കിലും സ്വന്തം വീടിരിക്കുന്ന സ്ഥലത്തെ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകുക.

●▬▬▬▬▬▬▬▬▬▬▬▬▬●

www.csc.kkd.org.in

*കൂടുതൽ വിവരങ്ങൾക്ക്*                                                                                                                       ●▬▬▬▬▬▬▬▬▬▬▬▬▬●
DIGITAL SEVA CSC
Common Service Center Vanimal
E-mail: cscfinger@gmail.com
csc@kkd.org.in
Whatsapp & Call : +91 9496484045
●▬▬▬▬▬▬▬▬▬▬▬▬▬●

ടെലിഗ്രാം ചാനൽ ലിങ്ക്
https://t.me/cscvanimel

വാട്‌സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/BthD3ufpB1BGCry9MIayhV
●▬▬▬▬▬▬▬▬▬▬▬▬▬●
Date 12/08/2020
🔺🔻🔺🔻🔺🔻🔺🔻🔺

Left Menu Icon
Right Menu Icon