September 27, 2021

CSC VANIMEL

DIGITAL SEVA VANIMAL

സർക്കാരിന്റെ വിവിധ വകുപ്പുകളിൽ വാഹനം വാടകയ്ക്ക് നല്‍കുന്നതിന്

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു 02/07/2021

ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നു

പറവൂർ: താലൂക്ക് ഗവ. ആശുപത്രിയിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറുടെ ഒഴിവുണ്ട്. ഹെവി ഡ്രൈവിങ് ലൈസൻസ്‌ ഉള്ളവർ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് ബയോഡേറ്റയുമായി ആശുപത്രി സൂപ്രണ്ടിനടുത്ത് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് നഗരസഭാ ചെയർപേഴ്‌സൺ വി.എ. പ്രഭാവതി അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട്: സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്ക് എടുക്കുന്നതിന് വാഹനയുടമകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 19 ഉച്ചക്ക് 2.30.  

വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2371343.

വനിതാശിശു വികസന വകുപ്പിന് കീഴിലെ കോഴിക്കോട് അര്‍ബന്‍ 1 ഐസിഡിഎസ് കാര്യാലയത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് ഓടിക്കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 12 ന് ഉച്ചക്ക് 12 മണി.

വിശദ വിവരങ്ങള്‍ക്ക് : 0495 2702523.

തിരൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്കും ടെന്‍ഡര്‍ ഫോറത്തിനും തിരൂര്‍ ബ്ലോക്ക് കോമ്പൗണ്ടിലുള്ള ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം

കോട്ടയം പള്ളം അഡീഷണൽ ഐ.സി.ഡി .എസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിന്   ഏഴു വർഷത്തിലധികം പഴക്കമില്ലാത്ത  ടാക്സി കാർ/ ജീപ്പ്  കരാർ വ്യവസ്ഥയിൽ വാടകക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  .ജൂലൈ 15ന്  ഉച്ചകഴിഞ്ഞ് 2.30നകം ശിശു വികസന പദ്ധതി ഓഫീസർക്ക് സമർപ്പിക്കണം .

ഫോൺ : 0481 2310 355, 9497639899.

പാലക്കാട്: ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ (കാര്‍ ,ജീപ്പ്) ഉപയോഗിക്കുന്നതിനായി ഇ-  ടെന്‍ഡര്‍  ക്ഷണിച്ചു. താത്പര്യമുള്ളവര്‍ http://www.etenders.kerala.gov.in ല്‍ ഇ- ദര്‍ഘാസ് സമര്‍പ്പിക്കണം. ( ടെന്‍ഡര്‍ ഐഡി : 2021_WCDPK_427965_1).

മുല്ലശ്ശേരി ഐസിഡിഎസ് പ്രൊജക്റ്റിൽ കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിനായി സ്വന്തമായി വാഹനമുള്ള ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. പ്രതിമാസം 800 കിലോമീറ്ററിന് പരമാവധി 20,000 രൂപയാണ് ലഭിക്കുക.

ടെൻഡർ സമർപ്പിക്കുന്ന വ്യക്തികളുടെ വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെ എല്ലാ രേഖകളും ഉണ്ടായിരിക്കണം. വാഹനം ടെൻഡർ സമർപ്പിച്ച വ്യക്തിയുടെ തന്നെ ഉടമസ്ഥതയിലുള്ളതായിരിക്കണം. വാഹനത്തിന് ഏഴ് വർഷത്തിൽ അധികം കാലപ്പഴക്കം ഉണ്ടായിരിക്കാൻ പാടില്ല. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 19 ഉച്ചയ്ക്ക് ഒരു മണി. അന്നേ ദിവസം മൂന്ന് മണിക്ക് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് മുല്ലശ്ശേരി ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് മുല്ലശ്ശേരി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0487-2265570

ഇത്തിക്കര ഐ.സി.ഡി.എസ് പദ്ധതിയില്‍ 2021-22 വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് സ്വന്തമായി വാഹനം ഉള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 ഉച്ചയ്ക്ക് രണ്ടു വരെ. വിശദവിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ  04742592069 നമ്പരില്‍  ബന്ധപ്പെടാം.

മൂവാറ്റുപുഴ ഐസിഡിഎസ് ഓഫീസ് ആവശ്യത്തിനായി കാർ വാടകയ്ക്ക് ലഭിക്കുന്നതിന് താല്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ നിന്നും  ടെണ്ടറുകള്‍ ക്ഷണിച്ചു. ഫോറം വില്‍ക്കുന്ന അവസാന തീയതി ഈ മാസം 16 ന് ഉച്ചയ്ക്ക് 2 മണി. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ 0485 -2814205 എന്ന നമ്പറിൽ ബന്ധപ്പെടുക.   

ഇടുക്കി : വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി ശിശുവികസന പദ്ധതി  ഓഫീസിലെ ആവശ്യത്തിനായി ടാക്സി പെര്‍മിറ്റും 7 വര്‍ഷത്തില്‍ കുറവ് പഴക്കമുളള ഒരു വാഹനം (ജീപ്പ്/കാര്‍) 2021 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ ലഭ്യമാക്കുവാന്‍ താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 16 ഉച്ചകഴിഞ്ഞ് 2 വരെ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 04864 223966

ഐ.സി.ഡി.എസ് അരീക്കോട് ഓഫീസിന്റെ ഉപയോഗത്തിനായി വാഹനം (കാര്‍/ ജീപ്പ്) വാടകയ്ക്കെടുക്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ഐ.സി.ഡി.എസ് അരീക്കോട് ഓഫീസില്‍ ലഭിക്കും. ടെന്‍ഡര്‍ ജൂലൈ 13  ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാം.

ഫോണ്‍:0483 2852939.

തൃശൂര്‍ വനിത ശിശുവികസന വകുപ്പ് ജില്ലാതല ഐ സി ഡി എസ് സെല്‍ ഓഫീസിലേക്ക് 2021 – 22 വര്‍ഷത്തേക്ക് വാടകയ്ക്ക് വാഹനം നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെമ്പൂക്കാവ് മിനി സിവില്‍ സ്റ്റേഷനിലെ ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍: 0487 2321689.

തൃശൂര്‍ വനിതാ ശിശു വികസന വകുപ്പിന്‍റെ അന്തിക്കാട് ഓഫീസ് ആവശ്യങ്ങള്‍ക്കായി വാഹനം കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.

പ്രതിമാസം 20,000 രൂപയില്‍ കവിയാത്ത തുകയ്ക്കാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. ഇ എം ഡി തുകയായ 1400 രൂപ ടെണ്ടറിനൊപ്പം സമര്‍പ്പിക്കണം. ജൂലൈ 15 ന് ഉച്ചയ്ക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ടെണ്ടറുകള്‍ അയക്കേണ്ട വിലാസം- അന്തിക്കാട് ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, മിനി സിവില്‍ സ്റ്റേഷന്‍, റൂം നമ്പര്‍-5, അന്തിക്കാട് -680641. ഇമെയില്‍ – icdsanthikad@gmail.com

ഫോണ്‍-8281999058.

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വൈപ്പിന്‍ ഐസിഡിഎസ് പ്രൊജക്ടിലേക്ക് വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. ഫോറം വില്‍ക്കുന്ന അവസാന തീയതി ജൂലായ് 15 ഉച്ചയ്ക്ക് 12 മണി. അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്ക് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈപ്പിന്‍ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍- 0484 2496656

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഐസിഡിഎസ് കോതമംഗലം അഡീഷണല്‍ പ്രൊജക്ടിലേക്ക് വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. ഫോറം വില്‍ക്കുന്ന അവസാന തീയതി ജൂലായ് 14 ഉച്ചയ്ക്ക് 12 മണി. അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്ക് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോതമംഗലം ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍- 0485 2828161 ഇമെയില്‍ –
icdskothamangalamadditional@gmail.com

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് 2020- 21 സാമ്പത്തിക വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ വില്‍പ്പന ജൂണ്‍ 29 നു ആരംഭിക്കും. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12 നു 1 വരെ. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് തുറന്ന് പരിശോധിക്കും.

ഫോണ്‍ 04936 246098

കാക്കനാട്: വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലേക്ക് 2021-22 സാമ്പത്തിക വർഷത്തിലേക്ക് വാഹനം വാടകക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 0484 2459255, 8281999181.

ശാസ്താംകോട്ട അഡീഷണല്‍ ഐ.സി.ഡി.എസ് പദ്ധതിയിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍  വാഹനം(കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 14. വിശദവിവരങ്ങള്‍ ഓഫീസിലും 04762834101 നമ്പരിലും ലഭിക്കും.

വയനാട് :സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്ക് എടുക്കുന്നതിന് വാഹനയുടമകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു.

അവസാന തീയതി ജൂലൈ 19 ഉച്ചക്ക് 2.30. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2371343.

കണ്ണൂര്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ആവശ്യത്തിലേക്കായി 2022 മാര്‍ച്ച് 31 വരെ ടാക്‌സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും  ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 23 ന് ഉച്ചക്ക് രണ്ട് മണിക്കകം കണ്ണൂര്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ആവശ്യത്തിലേക്ക്് 2022 മാര്‍ച്ച് 31 വരെ ടാക്‌സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 22 ന് ഉച്ചക്ക് രണ്ട് മണിക്കകം ജില്ലാ വനിത ശിശു വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ഫോണ്‍: 04972 2700708

കല്യാശ്ശേരി അഡീഷണല്‍ ശിശു വികസന ഓഫീസിലേക്ക് ഒദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍  വാഹനം ഏറ്റെടുക്കുന്നതിന് സ്വന്തമായി വാഹനമുള്ള വ്യക്തികളില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ദര്‍ഘാസുകള്‍  ജൂലൈ 16 ഉച്ചക്ക് രണ്ടു മണിക്കകം  ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.04972 930190

ഓച്ചിറ ശിശു വികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 ഉച്ചയ്ക്ക് ഒന്നു വരെ. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓച്ചിറ ബ്ലോക്ക് ഓഫീസിലുള്ള ശിശു വികസന പദ്ധതി ഓഫീസിലും

04762698818, 8281999108 നമ്പരുകളിലും ബന്ധപ്പെടാം.

ശാസ്താംകോട്ട ശിശു വികസന പദ്ധതി ഓഫീസിലേക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 11 ഉച്ചയ്ക്ക് രണ്ടു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ശാസ്താംകോട്ട ശിശു വികസന പദ്ധതി ഓഫീസിലും 04762837141, 8281999114 നമ്പരുകളിലും ലഭിക്കും.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് മാസ വാടകയ്ക്ക് രണ്ട് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്‌സി പെര്‍മിറ്റോടു കൂടിയ ഒരു എ.സി.എസ്.യു.വി (ബൊലോറ) ആവശ്യമുണ്ട്. ക്വട്ടേഷന്‍ ജൂലൈ ഒന്‍പത് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും.

ഫോണ്‍: 0483 2733211.

ആലപ്പുഴ: പട്ടണക്കാട് ശിശു വികസന പദ്ധതി ഓഫീസിലെ ആവശ്യങ്ങൾക്കായി സെപ്റ്റംബർ ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ കാർ/ ജീപ്പ് വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്ന് മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ജൂലൈ 12ന് ഉച്ചകഴിഞ്ഞ് 2.30 വരെ ടെൻഡർ സ്വീകരിക്കും. അന്നേദിവസം 3.30ന് തുറക്കും. വിശദവിവരത്തിന്

ഫോൺ: 0478 2593413, 8281999144.

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി സെപ്റ്റംബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ എ.സി. കാർ വാടകയ്ക്ക് നൽകുന്നതിന് ഉടമകൾ/ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ചു വർഷമോ അതിൽ കുറവോ പഴക്കമുള്ള ടാക്സി പെർമിറ്റുള്ള എ.സി കാർ ആയിരിക്കണം. ജൂലൈ 12ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെൻഡർ സ്വീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0478 2523206.

വനിതാ ശിശുവികസന വകുപ്പിനു കീഴില്‍  തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി  2021-22 വര്‍ഷത്തില്‍ കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 9 ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കും.

ഫോണ്‍: 04862 221722

ഐസിഡിഎസ് അഴുത അഡീഷണല്‍ പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി 2021-22 സാമ്പത്തിക വര്‍ഷത്തിലേക്ക് കരാറടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുളള കാര്‍/ജീപ്പ് നല്‍കുന്നതിന് താല്പര്യമുള്ള വാഹനഉടമകളില്‍ നിന്നും  ടെന്‍ഡറുകള്‍ ക്ഷണിച്ചു.

       പ്രതിമാസം 800 കിലോമീറ്റര്‍ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 20,000 രൂപ ആയിരിക്കും. അധികരിച്ച് വരുന്ന ഓരോ കിലോമീറ്ററിനും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് നല്‍കും. ടെന്‍ഡറില്‍ പങ്കു ചേരുന്നവര്‍ അടങ്കല്‍ തുകയുടെ ഒരു ശതമാനം ഇഎംഡി ആയി ടെന്‍ഡറിനൊപ്പം നല്‍കണം.  ടെണ്ടര്‍ ഫോറത്തിനൊപ്പം വാഹനത്തിന്റെ ആര്‍.സി ബുക്ക്, ടാക്സി പെര്‍മിറ്റ്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കണം. ടെണ്ടര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 ഉച്ചയ്ക്ക് 1 മണി വരെ.

കൂടുതല്‍ വിവരങ്ങള്‍ക്ക്  ഐസിഡിഎസ് അഴുത അഡീഷണല്‍ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക.

കുറ്റിക്കോലിലെ കാറഡുക്ക അഡീഷ്ണല്‍ ശിശുവികസന പദ്ധതി ഓഫീസിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994 206922.

എറണാകുളം : വനിതാ ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വടക്കൻ പറവൂർ ശിശുവികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2021 ഓഗസ്റ്റ് മുതൽ 2022 മാർച്ച് വരെ 8 മാസത്തേക്ക് കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു . വാഹനം (കാർ / ജീപ്പ് ) 7 വർഷത്തിലധികം കാലപ്പഴക്കമുള്ളത് ആകരുത്. വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെ രേഖകൾ ഉണ്ടായിരിക്കണം പ്രതിമാസം 800 കിലോമീറ്റർ വരെ വാഹനം ഓടുന്ന അതിന് പരമാവധി 20,000 രൂപയാണ് അനുവദിക്കുക. ടെൻഡറിൽ കരാർ തുക കാണിക്കണം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14 .

കൂടുതൽ വിവരങ്ങൾക്ക് 0484 -2448803

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനമെടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 9.

ഫോണ്‍ – 0468 2362129, 9745292674. ഇ മെയില്‍- icdsprojectelanthur@gmail.com

കുന്ദമംഗലം ഐസിഡിഎസ് ഓഫീസ് ആവശ്യത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം വാടകക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 2022 മര്‍ച്ച് 31 വരെയാണ് കരാര്‍ കാലാവധി. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12 ഉച്ചക്ക് രണ്ടു മണി.

ഫോണ്‍- 0495 2800682.

തൃശൂര്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്‍റെ ഓദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങളും ടെണ്ടര്‍ ഫോമും തൃശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ നാല്‍പ്പത്തിയേഴാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭ്യമാണ്. ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 6.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 8281999058.

പരപ്പ ബ്ലോക്ക് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2015 ന് ശേഷമുള്ള ആറ് സീറ്റുള്ള വാഹനങ്ങളായിരിക്കണം.  ക്വട്ടേഷനുകള്‍  ജൂലൈ ആറിനകം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ലഭിക്കണം.

ഫോണ്‍: 0467 2960111.

കോഴിക്കോട് ജില്ല വനിത ശിശുവികസന ഓഫീസര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 ന് രാവിലെ 11 മണി. ‘വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടര്‍’എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തണം. ഫോണ്‍ – 0495-2370750.

കോഴിക്കോട് പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസ് പരിധിയിലെ ആര്‍എംഎസ്- ഐഐഎം ക്യാമ്പസില്‍ മെയില്‍ മോട്ടോര്‍ സര്‍വ്വീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കുന്നതിന് നാലു ചക്ര വാഹന ഉടമകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  വാഹനത്തിന് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകാന്‍ പാടില്ല.  അവസാന തീയതി ജൂലൈ മൂന്ന്.  വിശദവിവരം വെസ്റ്റ് ഹില്ലിലെ പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ ലഭിക്കും.

●▬▬▬▬▬▬▬▬▬▬▬▬▬●
DIGITAL SEVA CSC
Common Service Center Vanimal
E-mail: cscfinger@gmail.com
csc@kkd.org.in
Whatsapp & Call : +91 9048094809
Office: 0496 2931947
●▬▬▬▬▬▬▬▬▬▬▬▬▬●

ടെലിഗ്രാം ലിങ്ക്
https://t.me/cscvanimel

വാട്‌സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/BthD3ufpB1BGCry9MIayhV
●▬▬▬▬▬▬▬▬▬▬▬▬▬●
https://cscegov.org.in/2076/

Left Menu Icon
Right Menu Icon